പാലാ: നഗരസഭയില്‍ ഇന്ന് 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന സ്ഥാനാര്‍ത്ഥിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്നു രാവിലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇത് പാലായെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീടു കേറിയുള്ള പ്രചാരണത്തിന് യുഡിഎഫ് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കോവിഡ് പരിശോധന നാളെ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.