Tuesday, July 27, 2021
HomeMain Newsകോട്ടയം ജില്ലയില്‍ 890 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.25%

കോട്ടയം ജില്ലയില്‍ 890 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.25%

887 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി.

പുതിയതായി 8678 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.25 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 356 പുരുഷന്‍മാരും 394 സ്ത്രീകളും 140 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

525 പേര്‍ രോഗമുക്തരായി. 5309 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 208513 പേര്‍ കോവിഡ് ബാധിതരായി. 201103 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25513 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 81
ഏറ്റുമാനൂര്‍ – 57
നെടുംകുന്നം – 38
ചങ്ങനാശേരി – 31
കൂരോപ്പട – 30

എരുമേലി, തൃക്കൊടിത്താനം-27
പുതുപ്പള്ളി, പായിപ്പാട് -26
വിജയപുരം – 23
മരങ്ങാട്ടുപിള്ളി – 22
കങ്ങഴ -21

മുണ്ടക്കയം, കടുത്തുരുത്തി, നീണ്ടൂര്‍-19
പൂഞ്ഞാര്‍, പാമ്പാടി – 16
കുമരകം – 15
രാമപുരം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, വാകത്താനം, മുളക്കുളം – 14
മാഞ്ഞൂര്‍, അതിരമ്പുഴ – 13

മറവന്തുരുത്ത് -12
കാണക്കാരി, കറുകച്ചാല്‍,പാറത്തോട്, മാടപ്പള്ളി, വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, തീക്കോയി, മണര്‍കാട് – 10
അയ്മനം, ചെമ്പ്, തലയാഴം, മണിമല, പനച്ചിക്കാട്- 9

മീനച്ചില്‍, പാലാ- 8
കുറവിലങ്ങാട്, ഉദയനാപുരം, അകലക്കുന്നം – 7
കൊഴുവനാല്‍, കിടങ്ങൂര്‍, മേലുകാവ്, ഈരാറ്റുപേട്ട, കരൂര്‍, അയര്‍ക്കുന്നം,പൂഞ്ഞാര്‍ തെക്കേക്കര – 6
കടനാട്, കുറിച്ചി, തിരുവാര്‍പ്പ്, മീനടം – 4

മുത്തോലി, ചിറക്കടവ്, മൂന്നിലവ്, വെള്ളാവൂര്‍ – 3
കടപ്ലാമറ്റം, കൂട്ടിക്കല്‍, ആര്‍പ്പൂക്കര, എലിക്കുളം, വെളളൂര്‍, ഞീഴൂര്‍, പളളിക്കത്തോട് – 2
തിടനാട്, കല്ലറ, ടി.വി പുരം, വാഴൂര്‍, കോരുത്തോട്, വെച്ചൂര്‍, വെളിയന്നൂര്‍ – 1

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments