രണ്ടു പേര്‍ക്ക് കോവിഡ്! പൊന്‍കുന്നം ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

കോട്ടയം: രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധന നടത്തിവരികയാണ്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ സഹപ്രവര്‍ത്തകയായ പൊന്‍കുന്നം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്.

രണ്ടു പേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് ക്വാറന്റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ക്വാറന്റയിനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അടിയന്തരമായി അണുനശീകരണം നടത്തും.

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലാത്ത ജീവനക്കാരെ നിയോഗിച്ച് കോവിഡ് മാദനണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

You May Also Like

Leave a Reply