പാലാ രൂപതയുടെ കോവി ഡ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്‌കാരം നടത്തി

പാലാ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലാ രൂപതയില്‍ രൂപീകൃതമായ പാലാ സമരിറ്റന്‍സ് എന്ന പേരിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂര്‍ണ്ണ ബഹുമതികളോടെ സംസ്‌കരിച്ചു.

കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്‌കാരത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ പൂര്‍ണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടന്ന് വൈകാതെ തന്നെ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കാനായത് ഫോഴ്‌സിലെ അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്ന വ്യക്തികളുടെ എണ്ണം, സാമൂഹിക അകലം, പിപിഇ കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്‌സിന്റെ നേതൃത്വം എന്നിവ ശ്രദ്ധേയമായി.

കോതനല്ലൂര്‍, കുറവലങ്ങാട് ഫൊറോന പള്ളികളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. ഫാ. ജോസഫ് മഠത്തിക്കുന്നേല്‍, ഫാ. മാത്യു എണ്ണക്കാപ്പിള്ളില്‍, ഫാ. ജോസഫ് കുറുമുട്ടം, ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. തോമസ് സിറില്‍ തയ്യില്‍, ടോമി ചാത്തംകുന്നേല്‍, ബിജു കണ്ണംതറപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: