കോവിഡ് വ്യാപനം; രാമപുരത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം; കടകള്‍ രാവിലെ 7 മുതല്‍ 1 മണി വരെ മാത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കും

രാമപുരം ടൗണിലെയും മറ്റ് കണ്ടെയ്ന്‍മെന്റ് സോണിലേയും വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ 1 മണി വരെ മാത്രം. ശേഷം നിര്‍ബന്ധമായും അടയ്ക്കണം. നാളെ മുതല്‍ തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ പൊതുചടങ്ങുകളും ആഘോഷങ്ങളും അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിലും പൊതു ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം.

Advertisements

രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍, ബാങ്കുകള്‍ ‘ മദ്യവില്‍പ്പനശാലകള്‍ എന്നിവയും ഒരാഴ്ചത്തേക്ക് അടയ്ക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു.

രാമപുരം പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ ഇന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനു പിന്നാലെ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

രാമപുരം പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍

വാര്‍ഡ് 4: മുല്ലമറ്റം
വാര്‍ഡ് 5: രാമപുരം ബാസാര്‍
വാര്‍ഡ് 6: മരങ്ങാട്
വാര്‍ഡ് 7: ജി.വി.സ്‌കൂള്‍
വാര്‍ഡ് 10: ചിറകണ്ടം
വാര്‍ഡ് 17: പഴമല

You May Also Like

Leave a Reply