സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒമിക്രോൺ വകഭേദമാണ് രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്‍തമായി വ്യാപിക്കുന്നത്. ഒമിക്രോണിന് തീവ്ര വ്യാപന സ്വഭാവമാണ്. 170 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് കൂടുതലായി കൊവിഡ് ബാധിക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക.
കോളജുകൾ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും പരിഗണനയിലുണ്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19