കോവിഡ് രോഗവ്യാപനം രൂക്ഷമായ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 43 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിനു മുകളില്‍ ഉള്ള പ്രദേശങ്ങളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായിരിക്കുന്നത്.
പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
1.എലിക്കുളം
2.കല്ലറ
3.കൊഴുവനാല്‍
4.കരൂര്‍
5.മേലുകാവ്
6.പനച്ചിക്കാട്
7.കൂട്ടിക്കല്‍
8.ഭരണങ്ങാനം
9.ആര്‍പ്പൂക്കര
10.ചിറക്കടവ്
11.മീനച്ചില്‍
12.മണിമല
13.പുതുപ്പള്ളി
14.തിടനാട്
15.ഉഴവൂര്‍
16.മുണ്ടക്കയം
മുനിസിപ്പല്‍ വാര്‍ഡുകള്‍
ചങ്ങനാശേരി -9,11,13,19,32,37
ഈരാറ്റുപേട്ട -5,15,16,24
ഏറ്റുമാനൂര്‍ – 5,11,19,20,24,29
പാലാ – 3,4,5,6,9,13,18,21,22,25,26
വൈക്കം – 4,8,11,14,20
നിയന്ത്രണങ്ങള്‍
ഈ പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കണം. ഈ പ്രദേശങ്ങളിലേക്കുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടി ജില്ലാ പോലീസ് മേധാവി സ്വീകരിക്കേണ്ടതാണ്.
വാഹനഗതാഗതം അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും മാത്രമായി നിജപ്പെടുത്തും.
അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രം രാവിലെ 7 മണി മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല.
നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല.
സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെയും നിയന്ത്രണവും കര്‍ശനമാക്കേണ്ടതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19