ഏറ്റുമാനൂരില്‍ രോഗബാധ സ്ഥിരീകരിച്ചവരെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി

ഏറ്റുമാനൂര്‍: കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. ഇന്നു രാവിലെ 10 മണിയോടെ തന്നെ എല്ലാ രോഗബാധിതരെയും മാറ്റിയെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കല്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരെ കോവിഡ് കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിന് താമസം നേരിടുന്നുവെന്ന് രാവിലെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്രയും രോഗികളെ മാറ്റുന്നതിന് ആവശ്യമായ സെന്ററുകള്‍ കണ്ടെത്തുന്നതിലുണ്ടായ താമസമാണ് രോഗികളെ മാറ്റാന്‍ കാരണമായതെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ALSO READ:

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; ഭക്ഷണശാലകളില്‍ പാഴ്‌സല്‍ മാത്രം, സഞ്ചാര നിയന്ത്രണമുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍

ഏറ്റുമാനൂര്‍ നഗരസഭയുടെ കീഴില്‍ മംഗളം എന്‍ജിനീയറിങ് കോളേജില്‍ ഒരുക്കിയ പ്രഥമ ചികില്‍സാ കേന്ദ്രത്തില്‍ മറ്റു ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ വന്നു നിറഞ്ഞതോടെയാണ് ഇവരെ ചികില്‍സിക്കാന്‍ മറ്റു കേന്ദ്രങ്ങള്‍ തേടേണ്ടി വന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

നാട്ടകം, മുട്ടമ്പലം സെന്റുകളിലേക്കാണ് രോഗികളെ മാറ്റിയിരിക്കുന്നത്. ഇന്നലെ പച്ചക്കറി ചന്തയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 67 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

join group new

Leave a Reply

%d bloggers like this: