ഈരാറ്റുപേട്ടയ്ക്ക് ആശ്വാസം; ആദ്യ രോഗി രോഗമുക്തനായി, ഇനി ചികില്‍സയിലുള്ളത് ഒരാള്‍ മാത്രം

ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയ്ക്ക് തെല്ലാശ്വാസം പകരുന്ന വാര്‍ത്ത. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് രേഖപ്പെടുത്തിയപ്പോഴും ഈരാറ്റുപേട്ടയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ച പ്രവാസി രോഗമുക്തി നേടി.

കുവൈറ്റില്‍നിന്നു തിരിച്ചെത്തിയ 51കാരനാണ് ഈരാറ്റുപേട്ടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 20നാണ് രോഗം ഇദ്ദേഹത്തിനു സ്ഥിരീകരിച്ചത്.

ഒരു ഈരാറ്റുപേട്ട സ്വദേശി മാത്രമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികില്‍സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഇയാള്‍ അബുദാബിയില്‍ നിന്നും ജൂണ്‍ 30ന് മടങ്ങിയെത്തിയതാണ്.

കളമശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.

അബുദാബിയില്‍ വെച്ചു രോഗബാധിതനായ യുവാവ് രോഗമുക്തനായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുന്‍പ് അബുദാബിയില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

എന്നാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായി. ഇതിനെത്തുടര്‍ന്നാണ് ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You May Also Like

Leave a Reply