
കോട്ടയം: വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലിരികെ മരിച്ച യുവാവിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച മഞ്ജുനാഥിനാണ് (39) കോവിഡില്ലെന്നു സ്ഥിരീകരിച്ചത്. സ്രവസാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.

ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവശ നിലയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
