പാലാക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; കോവിഡ് സംശയിച്ച നഗരസഭ ഉദ്യോഗസ്ഥന്റെ ഫലം നെഗറ്റീവ്

പാലാ: നഗരത്തിലെ ജനങ്ങള്‍ക്ക് തെല്ല് ആശ്വാസമേകുന്ന ഒരു വാര്‍ത്ത. കോവിഡ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ട നഗരസഭ ജീവനക്കാരന്റെ ഫലം നെഗറ്റീവ്.

ഇയാളുടെ സ്രവ പരിശോധന ഇന്നലെ നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇന്നു വന്നത്. ഫലം അല്‍പ്പം മുമ്പ് കിട്ടിയതായും തന്റെ റിസല്‍ട്ട് നെഗറ്റീവ് ആണെന്നും ആ ഉദ്യോഗസ്ഥന്‍ തന്നെ തന്റെ ഒരു സുഹൃത്തായ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വിളിച്ചറിയിച്ചിക്കുകയായിരുന്നു.

നഗരസഭ ജീവനക്കാരന്റെ ഫലം നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് പറഞ്ഞു. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കേണ്ടതില്ലെന്നും അതേ സമയം, ജാഗ്രത കൈവെടിയരുതെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

join group new

Leave a Reply

%d bloggers like this: