പാലായില്‍ ആശ്വാസം! കോവിഡ് സ്ഥിരീകരിച്ച നഗരസഭ ജീവനക്കാരന്റെ സമീപത്തിരുന്നവരുടെ ഫലം നെഗറ്റീവ്

പാലാ: കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ച നഗരസഭ ജീവനക്കാരന്റെ സമീപത്തെ സീറ്റുകളിലിരുന്ന് ജോലി ചെയ്ത ജീവനക്കാരുടെ ഫലം നെഗറ്റീവ്.

രണ്ടു വനിതാ ജീവനക്കാരുടെ ഫലമാണ് ഇന്നു വന്നത്. ഇരുവരുടെയും ഫലം നെഗറ്റീവ് ആയതു നഗരസഭയ്ക്കു വലിയ ആശ്വാസമായിരിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ച നഗരസഭ ജീവനക്കാരന്റെ സഹപ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരുടെയും അടക്കം 65 പേരുടെ ഫലം കഴിഞ്ഞ ദിവസം വന്നതും നെഗറ്റീവ് ആയിരുന്നു.

You May Also Like

Leave a Reply