ആശ്വാസം! ഭരണങ്ങാനത്തെ കോവിഡ് രോഗബാധിതരുടെ ഫലം നെഗറ്റീവ്

ഭരണങ്ങാനം: ഉള്ളനാട് സിഎച്ച്‌സിയില്‍ ആദ്യദിനം കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുകയും അതേതുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞു വന്നിരുന്ന ഭരണങ്ങാനം പഞ്ചായത്ത് സ്വദേശികളായവരുടെ ഫലം നെഗറ്റീവ്. ഇന്നു പുറത്തു വന്ന രണ്ടാമത്തെ ടെസ്റ്റ് റിസള്‍ട്ടാണ് നെഗറ്റീവ് ആയത്.

രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവരെല്ലാവരും വീട്ടിലേക്കു പോകും. ഇവരുടെ വീട്ടുകാരുടെ കോവിഡ് സ്രവ പരിശോധന ഫലവും ഇന്നു പുറത്തുവന്നു. ഇവരുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. ഇതോടെ ഇനി ഒരാള്‍ കൂടി മാത്രമാണ് ചികില്‍സയില്‍ ഉള്ളത്.

ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ : ANDROID APP / iOS APP

Leave a Reply

%d bloggers like this: