Tuesday, July 27, 2021
HomeMain Newsകോവിഡ് പ്രതിരോധം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍, കര്‍ശന നിയന്ത്രണങ്ങളോടെ വാരാന്ത്യ ലോക്ക്...

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍, കര്‍ശന നിയന്ത്രണങ്ങളോടെ വാരാന്ത്യ ലോക്ക് ഡൗണ്‍, കോട്ടയം ജില്ലയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ!

കോട്ടയം: കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും. ഈ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ പറഞ്ഞു. പരീക്ഷകള്‍ക്ക് മാറ്റമില്ല.

ശനി,ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ:

അടിയന്തര അവശ്യ സര്‍വ്വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകള്‍ക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.

അടിയന്തര അവശ്യ സര്‍വ്വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും, മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

അവശ്യസാധനങ്ങള്‍ (പലചരക്ക്), പഴം പച്ചക്കറി കടകള്‍, പാല്‍ ഉല്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യമാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ടി വ്യാപാര സ്ഥാപനങ്ങള്‍ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകള്‍ ഹോം ഡെലിവറിയ്ക്കായി മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ ത്തിക്കാവുന്നതാണ്.

ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു. വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

ലോക്ക്ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാ സൈറ്റ് എന്‍ജിനീയേഴ്‌സ് / സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡോ അതാത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാവുന്നതാണ്. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങേണ്ടതാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments