ഇന്നു സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്, 167 പേര്‍ക്ക് രോഗമുക്തി; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

167 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ ആശുപത്രി വിട്ടു.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്തു നിന്നും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ ഇന്നു 35 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം – 35
  • പത്തനംതിട്ട – 26
  • എറണാകുളം – 25
  • കോഴിക്കോട് -15
  • ആലപ്പുഴ – 15
  • തൃശൂര്‍ – 14
  • കണ്ണൂര്‍ – 11
  • കൊല്ലം – 11
  • പാലക്കാട് – 8
  • വയനാട് -8
  • തിരുവനന്തപുരം – 7
  • കോട്ടയം – 6
  • കാസര്‍ഗോഡ് – 6
  • ഇടുക്കി – 6

ഇന്ന് നെഗറ്റീവ് ആയവര്‍, ജില്ലതിരിച്ച്

  • പാലക്കാട് 33
  • പത്തനംതിട്ട 27
  • എറണാകുളം16
  • തൃശൂര്‍16
  • മലപ്പുറം 13
  • കാസര്‍കോട് 12
  • കോട്ടയം11
  • കൊല്ലം 10
  • കണ്ണൂര്‍ 10
  • തിരുവനന്തപുരം 7
  • ആലപ്പുഴ 7
  • കോഴിക്കോട് 5

ഇന്നു രണ്ടു കോവിഡ് മരണം കൂടി സംസ്ഥാനത്ത് രേഖപ്പെടുത്തി. 87 വയസ്സുള്ള മുഹമ്മദ് മഞ്ചേരി മെഡിക്കല്‍ കോളജിലും 65 വയസ്സുള്ള യൂസഫ് എറണാകുളം മെഡിക്കല്‍ കോളജിലും ഇന്നു മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 2,04,452 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇനി 4179 സാംപിളുകളുടെ ഫലം കൂടെ വരാനുണ്ട്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

%d bloggers like this: