ഇന്നു 151 പേര്‍ക്ക് രോഗബാധ, 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ആകെ 124 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 131 പേരുടെ ഫലം നെഗറ്റീവായി.

ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവരാണ് 81 പേര്‍. ഇന്ന് 13 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം 34
  • കണ്ണൂര്‍ 27
  • തൃശൂര്‍ 18
  • പാലക്കാട് 17
  • എറണാകുളം 12
  • കാസര്‍കോട് 10
  • ആലപ്പുഴ 8
  • പത്തനംതിട്ട 6
  • കോഴിക്കോട് 6
  • തിരുവനന്തപുരം 4
  • കോട്ടയം 4
  • കൊല്ലം 3
  • വയനാട് 3
  • ഇടുക്കി 1

രോഗസൗഖ്യം നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കൊല്ലം 21
  • തൃശൂര്‍ 16
  • കാസര്‍കോട് 16
  • കോഴിക്കോട് 15
  • കണ്ണൂര്‍ 13
  • പാലക്കാട് 11
  • ആലപ്പുഴ 9
  • കോട്ടയം 6
  • പത്തനംതിട്ട 5
  • തിരുവനന്തപുരം 3
  • ഇടുക്കി 2
  • എറണാകുളം 1
  • മലപ്പുറം 12
  • വയനാട് 2

You May Also Like

Leave a Reply