കോവിഡ്: സമ്പര്‍ക്കപട്ടിക തയാറാക്കല്‍ പോലീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്ന ചുമതല ആരോഗ്യവകുപ്പിനു കൈമാറാന്‍ പോലീസ് മേധാവി ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടു.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണു തീരുമാനമെന്നാണു പോലീസ് മേധാവിയുടെ വിശദീകരണം. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന ഘട്ടത്തിലാണു സമ്പര്‍ക്കപട്ടിക തയാറാക്കുന്ന ചുമതല പോലീസിനു ലഭിച്ചത്.

കോവിഡ് ഡ്യൂട്ടി പൂര്‍ത്തിയാക്കി വരുന്ന പോലീസുകാര്‍ സ്റ്റേഷന്‍ ഡ്യൂട്ടിക്കു ഹാജരാകാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply