കോവിഡ്: കടനാട് പള്ളിക്കു പിന്നാലെ പഞ്ചായത്ത് ഓഫീസും അടച്ചു

കടനാട്: കടനാട് പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അറിയിച്ചു. പഞ്ചായത്ത് എന്‍ജിനീയറിംഗ് സെക്ഷനിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്ന് പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കും. ആരോഗ്യ വകുപ്പ് ഇതിനു നേതൃത്വം നല്‍കും.

Advertisements

ഇന്നലെ കടനാട് പള്ളി സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് വികാരി അറിയിച്ചിരുന്നു.

You May Also Like

Leave a Reply