പാലാ നഗരസഭയില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്

പാലാ: നഗരസഭയില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ പൊതു ജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു.

ALSO READ: പാലാ നഗരസഭയിലെ മറ്റൊരു ജീവനക്കാരനു കൂടെ കൊവിഡ് ലക്ഷണം

ഈ സാഹചര്യത്തിലാണ് കൊവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9961397676 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇതിനു പുറമെ, അടിയന്തര ആവശ്യങ്ങള്‍ക്ക് 04822 212328 എന്ന ഫോണ്‍ നന്പറിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ നഗരസഭയില്‍ രേഖാമൂലം അറിയിക്കേണ്ട വിവരങ്ങള്‍ ഔദ്യോഗിക ഇമെയില്‍ ഐഡിയില്‍ അറിയിക്കാവുന്നതാണെന്നു ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്കും മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹുവൈസും അറിയിച്ചു.

join group new

Leave a Reply

%d bloggers like this: