രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നോളം സ്ഥിരീകരിക്കുന്നത് കേരളത്തില്‍; രോഗവ്യാപനത്തില്‍ സംസ്ഥാനം ഒന്നാമത്! ആശങ്ക

ന്യൂഡല്‍ഹി /തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് വ്യാപനം ഒരു പരിധി വരെ നിയന്ത്രണത്തിലായിരിക്കുകയാണ്. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ ഏറെ മുന്നില്‍നിന്ന കേരളത്തിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്.

രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 29 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗവ്യാപനത്തില്‍ സംസ്ഥാനം ഒന്നാമതായെന്ന ദുരവസ്ഥയുമുണ്ട്.

Advertisements

കേന്ദ്ര കോവിഡ് നിയന്ത്രണവിഭാഗം നടത്തിയ കണക്കെടുപ്പിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിലെ ആശങ്ക വ്യക്തമായത്. സംസ്ഥാനത്ത് 65,252 പേരാണ് നിലവില്‍ കോവിഡ് ബാധിതരായുള്ളത്.

ഇതുവരെ 3,209 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,270 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്.

You May Also Like

Leave a Reply