ശബരിമലയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; തീര്‍ഥാടകരുടെ എണ്ണം കൂട്ടിയതിനു പിന്നാലെ രോഗവ്യാപനം, ആശങ്ക

പത്തനംതിട്ട: ശബരിമലയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണു വ്യാഴാഴ്ച നടത്തിയ റാപ്പിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള സാധാരണ ദിവസങ്ങളില്‍ ആയിരത്തില്‍നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നാലെ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടനല്‍കുന്നു.

Advertisements

ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 2000ല്‍ നിന്നു 3000 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ അംഗീകരിച്ചാണ് തീര്‍ഥാടകരുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ആരോഗ്യ വകുപ്പ് ഇതിനെ എതിര്‍ത്തിരുന്നു. ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് എണ്ണം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തത്.
കോവിഡിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

You May Also Like

Leave a Reply