കടനാട്ടിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനസജ്ജമായി

കടനാട്: പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തന സജ്ജമായതായി പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ പുത്തൻകണ്ടം അറിയിച്ചു.

ഉദ്ഘാടനം നാളെ (30/07/2020) ഉച്ചയ്ക്കു 12.30 നു മാണി സി കാപ്പൻ എം എൽ എ വീഡിയോ കോളിലൂടെ നിർവ്വഹിക്കും. പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം അധ്യക്ഷത വഹിക്കും.

സെൻ്ററിലേയ്ക്ക് ആവശ്യമായ 100 ബെഡുകൾ, 2 ടി വികൾ, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ,24×7 ആംബുലൻസ് സർവീസ്, ഫാർമസി എന്നിവയ്ക്കൊപ്പം 4 ഡോക്ടർമാർ, നേഴ്സുമാർ , സെക്യൂരിറ്റി ജീവനക്കാർ, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

എലിവാലിയിലെ താബോർ പ്രാർത്ഥനാലയമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററായി മാറ്റിയിരിക്കുന്നത്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: