ഈരാറ്റുപേട്ടയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈരാറ്റുപേട്ട പിഎച്ച്‌സിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

112 പേര്‍ക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. 17, 10 വാര്‍ഡുകളിലാണ് ഇന്നു കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 17ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisements

നിലവില്‍ ഏകദേശം 130 ഓളം പേരാണ് നഗരസഭയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്.

കിറ്റ് ലഭിക്കാത്തതിനാല്‍ നാളെ ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇടമറുക് ആശുപത്രിയില്‍ ആര്‍ടി പിസിആര്‍ പരിശോധന ഉണ്ടായിരിക്കുന്നതാണ്.

ഒരിടവേളയ്ക്കു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ സാനിട്ടൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി കഴുകണമെന്നും നിര്‍ദേശമുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply