Erattupetta News

കോവിഡ്: ഈരാറ്റുപേട്ടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംയുക്ത യോഗത്തില്‍ തീരുമാനം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.

വ്യാഴാഴ്ച ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ ഹാളില്‍ കൂടിയ സംയുക്ത യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, മറ്റ് സഹ കൗണ്‍സിലര്‍മാര്‍, മഹല്ല് പ്രസിഡണ്ടുമാര്‍, മറ്റ് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ സ്വീകരിച്ച സുപ്രധാന തീരുമാനങ്ങള്‍ ചുവടെ

1) നിത്യോപയോഗ സാധങ്ങള്‍ ഉള്‍പ്പടെ മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവരും ജീവനക്കാരും നാളെ മുതല്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

3) നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവരുടെ കൈവശം സത്യവാങ്ങ്മൂലവും,ആന്റിജന്‍ അല്ലെങ്കില്‍ ഞുേരൃ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

4) നഗരസഭക്കകത്തും, പുറത്തേക്കും യാത്ര ചെയ്യേണ്ടവരും, വാഹന ഡ്രൈവര്‍മാരും ആന്റിജന്‍ അല്ലെങ്കില്‍ Rtpcr നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, സത്യവാങ്ങ്മൂലവും കയ്യില്‍ കരുതണം.

5) 15 ദിവസത്തിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുന്നത് വരെയും ആന്റിജന്‍ /rtpcr ടെസ്റ്റുകള്‍ ചെയ്യുവാന്‍ ജനങ്ങളില്‍ ബോധവല്‍കരണം നടത്തുവാന്‍ പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും, കൗണ്‍സിലര്‍മാരുടെയും മേല്‍നോട്ടത്തില്‍ ആശാവര്‍ക്കര്‍മാരെയും, റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളേയും ഉള്‍പ്പെടുത്തി ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.

6) പോലീസ്ഉദ്യോഗസ്ഥരുടെയും,ആരോഗ്യ പ്രവര്‍ത്തകരുടെയും കൂടുതല്‍ ജാഗ്രത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുംദിവസങ്ങളില്‍ ഉറപ്പാക്കാനും ഇന്ന് ചേര്‍ന്ന സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ കയ്യില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.