കോവിഡ് 19 മൂലം മരണപ്പെട്ടയാളുടെ മൃതസംസ്ക്കാരം സിപി ഐഎം, DYFl പ്രവർത്തകരും, അഭയം പാലിയേറ്റീവ് സൊസൈറ്റിയും ചേർന്ന് നടത്തി

കാഞ്ഞിരപ്പള്ളി: കോവിഡ് 19 മൂലം കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ട തുമ്പമട സ്വദേശി സജി പോടന്നൂരിന്റെ മൃതദേഹം CPIM പ്രവർത്തകരും, അഭയം പാലിയേറ്റീവ് സൊസൈറ്റിയും ചേർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കാരം നടത്തി.

CPIM കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ സെക്രട്ടറി ശ്രീ വി.ജി. ഗോപീകൃഷ്ണൻ, അഭയം കോർഡിനേറ്ററും ലോക്കൽ കമ്മിറ്റി അംഗവുമായ റ്റി.എൽ. സുധീഷ്, DYFl മേഖലാ ജോ: സെക്രട്ടറിയും അഭയം വോളണ്ടിയറുമായ T.V. വിനു, പ്രദീപ് (മണിക്കുട്ടൻ ) എന്നിവർ ചേർന്ന് ബന്ധുക്കളുടെ അനുമതിയോടെ സംസക്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

Advertisements

You May Also Like

Leave a Reply