ആശങ്കയായി രോഗലക്ഷണങ്ങളില്ലാതെ കോവിഡ് കേസുകള്‍, ഇന്നു കോട്ടയത്ത് രോഗം ബാധിച്ചവരില്‍ ആറു പേര്‍ക്കും ലക്ഷണങ്ങളില്ല; ലക്ഷണമുണ്ടായിരുന്നത് രണ്ടു പേര്‍ക്കു മാത്രം

കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആശങ്ക വിതയ്ക്കുകയാണ് ലക്ഷണമില്ലാതെ രോഗികള്‍.

ഇന്ന് എട്ടു പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ രണ്ടു പേര്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ഫരീദാബാദില്‍ നിന്നെത്തിയ പായിപ്പാട് സ്വദേശിനിക്കും മാത്രമാണ് ഇന്നു രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. വെള്ളൂര്‍ സ്വദേശി(30) ക്കു മാണ് ഇന്നു രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്.

എരുമേലിയില്‍ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ മൂന്നു പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഡല്‍ഹിയില്‍നിന്നും എത്തിയ നാല്‍പതുകാരനും ഭാര്യയ്ക്കും മൂന്നര വയസുള്ള മകള്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

ഇവരെ കൂടാതെ ഇന്നു രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(30), മാടപ്പള്ളി സ്വദേശി(43), വാഴപ്പള്ളി സ്വദേശി(39) എന്നിവര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

You May Also Like

Leave a Reply