ഉറവിടമറിയാതെ രോഗബാധ! സമ്പര്‍ക്കത്തിലൂടെ ഇന്നു രോഗബാധ സ്ഥിരീകരിച്ചത് 68 പേര്‍ക്ക്, തിരുവനന്തപുരത്തു സ്ഥിതി രൂക്ഷം, തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ 42 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഇന്നും തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജില്ലയില്‍ സ്ഥിരീകരിച്ച രോഗികളില്‍ നല്ലൊരു ശതമാനവും സമ്പര്‍ക്കത്തിലൂടെയായിരുന്നു.

തിരുവനന്തപുരം ജില്ലയ്ക്കു പുറമെ എറണാകുളം, മലപ്പുറം ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ മൂന്നു പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്നു രോഗം ബാധിച്ചത്.

ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

Leave a Reply

%d bloggers like this: