ആശങ്ക വിതച്ച് സമ്പര്‍ക്ക രോഗബാധ പെരുകുന്നു; ഇന്ന് 76 ശതമാനത്തോളം രോഗബാധ സമ്പര്‍ക്കത്തിലൂടെ, രോഗം ബാധിച്ചത് 629 പേര്‍ക്ക്

തിരുവനന്തപുരം: ആശങ്ക വിതച്ച് സംസ്ഥാനത്ത് സമ്പര്‍ക്ക രോഗബാധ പെരുകുന്നു. ഇന്നു രോഗം സ്ഥിരീകരിച്ച 821 പേരില്‍ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗബാധിതരില്‍ 75 ശതമാനത്തിനു മുകളില്‍ രോഗബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന്. ഇതാദ്യമായാണ് രോഗം ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ 60 ശതമാനത്തിനു മുകളിലായാല്‍ ഏറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുമ്പോഴാണ് ഇന്ന് 76 ശതമാനത്തോളം രോഗബാധ സമ്പര്‍ക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്.

തലസ്ഥാന നഗരിയിലാണ് ഏറ്റവുമധികം സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്നു മാത്രം തിരുവനന്തപുരം ജില്ലയില്‍ 203 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതു രണ്ടാം തവണയാണ് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ഇരട്ട ശതകം കടക്കുന്നത്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 203
 • എറണാകുളം 84
 • പാലക്കാട് 70
 • കൊല്ലം 61
 • കാസര്‍ഗോഡ് 48
 • ആലപ്പുഴ 34
 • ഇടുക്കി 28
 • തൃശൂര്‍ 27
 • കോഴിക്കോട് 26
 • പത്തനംതിട്ട 24
 • കോട്ടയം 12
 • മലപ്പുറം 10
 • കണ്ണൂര്‍ 2

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

join group new

Leave a Reply

%d bloggers like this: