കോവിഡ് പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്; അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് രോഗബാധയുടെ കണക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. കോവിഡ് രോഗബാധ ഏറ്റവുമധികം ബാധിച്ച അമേരിക്കയെയും ബ്രസീലിനെയും പ്രതിദിന കണക്കില്‍ ഇന്ത്യ മറികടന്നത് വലിയ ആശങ്കയുളവാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 56,282 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 പേരാണ് രജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 40,699 ആയി ഉയര്‍ന്നു.

പ്രതിദിന കണക്കില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. 51,603 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം, മരണനിരക്കില്‍ ഇന്ത്യയേക്കാള്‍ കൂടുതലാണ് ബ്രസീലില്‍ രേഖപ്പെടുത്തി. 1154 മരണമാണ് ബ്രസീലില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

49,629 കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1098 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവുമധികം മരണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 156,050 പേരാണ് ഇവിടെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 95,819 പേരും മൂന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ 48,869 പേരുമാണ് മരിച്ചിരിക്കുന്നത്.

മരണനിരക്കില്‍ നാലാം സ്ഥാനത്തുള്ള യുകെയില്‍ 46,364 പേരാണ് മരിച്ചത്. അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

View the Complete stats on WHO official site

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: