പൂഞ്ഞാറില്‍ രോഗം സ്ഥിരീകരിച്ചയാള്‍ കുവൈറ്റില്‍ നിന്നെത്തിയ പ്രവാസി, അമ്മ നിരീക്ഷണത്തില്‍

പൂഞ്ഞാര്‍: പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഇന്നു രോഗം സ്ഥിരീകരിച്ച യുവാവ് കുവൈറ്റില്‍ നിന്നും എത്തിയ പ്രവാസി. കഴിഞ്ഞ ജൂണ്‍ 16നു കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ യുവാവിനു രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇതേ വിമാനത്തിലെത്തിയ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

അതേ സമയം, യുവാവ് വീട്ടില്‍ ക്വാറന്റയിനിലായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചിരുന്നുവെന്നതിനാല്‍ മറ്റാരുമായും സമ്പര്‍ക്കമില്ല.

കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും സ്വന്തം കാറില്‍ലാണ് ഇയാള്‍ വീട്ടില്‍ എത്തിയത്. യുവാവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ മാതാവ് വീട്ടില്‍ നിരീക്ഷണത്തിലാണ്. മാതാവിനും സ്രവ പരിശോധന നടത്തും.

You May Also Like

Leave a Reply