തലനാട് പഞ്ചായത്തില്‍ അടുക്കത്ത് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധ നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവര്‍ക്ക്

തലനാട്: തലനാട് ഗ്രാമപഞ്ചായത്തില്‍ അടുക്കം ഭാഗത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. നാഷണല്‍ പെര്‍മിറ്റ് ലോറിയിലെ ഡ്രൈവറാണ് ഇയാള്‍. ഇതിനെതുടര്‍ന്ന് വീട്ടുകാരെ നിരീക്ഷണത്തിലാക്കി.

ഈസ്റ്റേണ്‍ കമ്പനിയിലെ ലോറിഡ്രൈവറായ ഇയാളുടെ ജോലി പ്രധാനമായും ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പിടിച്ചതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ വീട്ടില്‍ വന്നുപോയതായാണു വിവരം. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. നാളെ ഉച്ചയോടെ പട്ടിക പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You May Also Like

Leave a Reply