കൈവെടിയരുത് അതിജാഗ്രത: സുരക്ഷാ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി

ഈരാറ്റുപേട്ട: ഏറ്റവും ജനസാന്ദ്രത ഉയര്‍ന്ന നഗരസഭ എന്ന നിലയില്‍ ഈരാറ്റുപേട്ടയില്‍ സമ്പര്‍ക്ക വ്യാപനമുണ്ടാകാനുള്ള എല്ലാ സാധ്യതകളും തടയണമെന്നും ഇതിനായി ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി ആവശ്യപ്പെട്ടു.

സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക പോലുള്ള എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ഇവ പാലിക്കുന്നതില്‍ ആരും വീഴ്ച വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാവശ്യ കൂട്ടംകൂടലുകള്‍ ഒഴിവാക്കണമെന്നും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇതുവരെ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രതയും കഠിന പ്രയത്‌നവും അതോടൊപ്പം ദൈവാനുഗ്രഹവും കൊണ്ടു മാത്രമാണ് ഇതുവരെ നാം പിടിച്ചു നിന്നത്. ഇനിയുള്ള ദിനങ്ങളില്‍ ജാഗ്രതയില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ രാവിലെ ഒമ്പതു മണിക്ക് അടിയന്തിര യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: