കോവിഡ്: തലപ്പുലം പഞ്ചായത്തില്‍ വിലയിരുത്തല്‍ യോഗം ചേര്‍ന്നു

തലപ്പുലം ഗ്രാമപഞ്ചായത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനു വേണ്ടിയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വാക്‌സിനേഷന്‍ /ടെസ്റ്റ് സംബന്ധിച്ചുള്ള ടാര്‍ജറ്റുകളില്‍ സമയബന്ധിതമായി പുരോഗതി കൈവരിക്കുന്നതിനെ കുറിച്ചും വാര്‍ഡ്തല സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഉള്ള യോഗം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ മേഴ്‌സി മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെകെ, വാര്‍ഡ് മെമ്പര്‍മാര്‍, നരിയങ്ങാനം പിഎച്ച്‌സിയിലെ ഡോ. യാശോധരന്‍, വില്ലേജ് ഓഫീസര്‍ ഇന്ദു, ബിഡിഒ വിഷ്ണു മോഹന്‍ ദേവ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ബിനോയ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബൈജു തയ്യില്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗം തോമസ്, ഐസിഡിഎസ് ഓഫീസര്‍, എച്ച്‌സി ഇന്ദു പിഎന്‍, സെക്രട്ടറി ഷീജ, സിഡിഎസ് പ്രസിഡന്റ് ശ്രീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു എന്നിവര്‍ വിലയിയുത്തല്‍ നടത്തി.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply