തിടനാട് പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചു, ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിന്

തിടനാട്: ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്കു മാറ്റും.

ആഫ്രിക്കയില്‍ നിന്നും കപ്പല്‍ മാര്‍ഗമാണ് യുവാവ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബു അറിയിച്ചു.

You May Also Like

Leave a Reply