കോടതികളുടെ നീതിപൂര്‍വ്വകമായ ഇടപെടലുകള്‍ ജനാധിപത്യത്തിന്റെ ജീവശ്വാസം: മാണി സി കാപ്പന്‍

പാലാ: കോടതികളുടെ നീതിപൂര്‍വ്വകമായ ഇടപെടലുകളാണ് ജനാധിപത്യ സംവിധാനത്തിന്റെ ജീവശ്വാസമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പാലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലാ സബ് കോടതി, എം എ സി ടി കോടതി എന്നിവയുടെ സില്‍വര്‍ ജൂബിലി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി നിഷേധം നടക്കുമ്പോള്‍ ജനം ആശ്രയിക്കുന്നത് കോടതികളെയാണ്. ജനങ്ങള്‍ക്കു കോടതികളില്‍ ഉള്ള വിശ്വാസമാണ് ഇതിന് കാരണമെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. ഈ വിശ്വാസം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ജനാധിപത്യ സംവീധാനം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കോടതികള്‍ക്കു നിര്‍ണ്ണായക സ്ഥാനമുള്ളതെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ജോസഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് ലിഷ എസ്, അഡ്വ സി ജെ ഷാജി, അഡ്വ റോജന്‍ ജോര്‍ജ്, അഡ്വ ജോസ് ജെ പടിഞ്ഞാറെമുറി, അഡ്വ പി പി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണിക ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ജോസഫ് കണ്ടത്തിലിന് നല്‍കി മാണി സി കാപ്പന്‍ എം എല്‍ എ പ്രകാശനം ചെയ്തു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply