പാലായ്ക്ക് ആശ്വാസം; കൗണ്‍സിലര്‍മാരും നഗരസഭ ജീവനക്കാരും ഉള്‍പ്പെടെ 64 പേരുടെയും ഫലം നെഗറ്റീവ്

പാലാ: മുനിസിപ്പല്‍ ജീവനക്കാരനു കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായ പാലായ്ക്ക് ആശ്വാസവാര്‍ത്ത. നഗരസഭ ജീവനക്കാരനു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കു വിധേയരായ നഗരസഭ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും ഫലം നെഗറ്റീവ്.

നഗരസഭയിലെ 23 കൗണ്‍സിലര്‍മാരുടെ ഫലമാണ് പുറത്തു വന്നത്. കൗണ്‍സിലര്‍മാര്‍ക്കു പുറമെ പരിശോധനയ്ക്കു വിധേയരായ നഗരസഭ ജീവനക്കാരുടെ ഫലവും നെഗറ്റീവ് ആണ്.

നേരത്തെ, രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീനവക്കാരന്റെയടക്കം മൂന്നു മുന്‍സിപ്പാലിറ്റി ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. സ്ഥലത്തില്ലാതിരുന്ന മൂന്നു കൗണ്‍സിലര്‍മാരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നില്ല. ഇവരുടെ സ്രവ പരിശോധന പിന്നീട് നടത്തും.

നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ സ്ഥിരം കെഎസ്ആര്‍ടിസി ബസിലാണ് എത്തിയിരുന്നത്. ഇതുമൂലം ഏറെ ആശങ്കയിലായിരുന്നു ജനങ്ങള്‍. ഇതേത്തുടര്‍ന്ന് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസിയിലെ 18 ജീവനക്കാര്‍ ക്വാറന്റയിനില്‍ പോയിരുന്നു. എന്തായാലും എല്ലാവര്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഈ പരിശോധനാ ഫലം.

join group new

Leave a Reply

%d bloggers like this: