മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ പാലാ ടോംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഹാഷിം ലബ്ബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോട്ടയം ജോണീസ് സ്വാഗതം ആശംസിച്ചു.

സംസ്ഥാന യൂത്ത് പ്രസിഡൻറ് O A ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജോയ് കളരിക്കൽ, സിബി മാത്യു, G. ബിജു, അജിത്ത് ഫ്രാൻസിസ്, EK ഹനീഫ,ഷാജു പാലാ, ഖാദിർ സിസിഎം, ഫിറോസ്, തോമസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ടായി ജോയി കളരിക്കലിനെയും ജില്ലാ സെക്രട്ടറിയായി സിബി മാത്യുവിനെയും തിരഞ്ഞെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും നിയമനടപടികൾ സ്വീകരിക്കാനും പ്രചരണജാഥ നടത്താനും യോഗത്തിൽ തീരുമാനമായി. സിബി മാത്യു പ്ലാത്തോട്ടം കൃതജ്ഞത രേഖപ്പെടുത്തി.