കോട്ടയം ജില്ലയില്‍ പുതിയ മൂന്നു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടെ, ആകെ 16

കോട്ടയം: ജില്ലയില്‍ പുതിയ മൂന്നു പ്രദേശങ്ങളെ കൂടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു.

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ 12, 11 വാര്‍ഡുകളുമാണ് ഇന്നു കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

മറ്റു കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍)

  • പാറത്തോട് 7, 8, 9
  • മണര്‍കാട് 8
  • അയ്മനം 6
  • കടുത്തുരുത്തി 16
  • ഉദയനാപുരം 16
  • തലയോലപ്പറമ്പ് 4
  • കുമരകം 4
  • പള്ളിക്കത്തോട് 7
  • ടിവിപുരം10
  • ഏറ്റുമാനൂര്‍ -35

Leave a Reply

%d bloggers like this: