Pala News

പാലാ നഗരത്തിൽ മോഡുലാർ ടോയ്‌ലറ്റ് സമുച്ചയ നിർമ്മാണം ആരംഭിച്ചു

പാലാ: നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, വാർഡ് 2-ൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ആദ്യഘട്ടത്തിൽ ടോയ്ലറ്റുകൾ സ്ഥാപിക്കുക.

ആഴ്ച്ചകൾക്കുള്ളിൽ ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നും രണ്ടാം ഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.

നിർമ്മാണപുരോഗതി നഗരസഭാ അധികൃതർ വിലയിരുത്തി. വൈസ് ചെയർമാൻ സിജി പ്രസാദ്, ഹെൽത്ത് സൂപ്ര വൈസ് സതീഷ് കുമാർ, അസി, എക്സിക്യൂട്ടീവ് എൻജിനീയർ സി യാദ്, സജി ചാരം തൊട്ടിയിൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.