കോണ്‍ഗ്രസിന്റെ തകര്‍ച്ച നാടിന് ആപത്ത്: കേരള ജനപക്ഷം

മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസിന്റെ തകര്‍ച്ച ജനാധിപത്യത്തിന് ആപത്താണെന്ന് കേരള ജനപക്ഷം പൂഞ്ഞാര്‍ ഡിവിഷന്‍ നേതൃ യോഗം അഭിപ്രായപെട്ടു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ കനത്ത പരാജയവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പരാജയവും ഇനിയും നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല എന്നതാണ് തിരെഞ്ഞെടുപ്പിന് ശേഷമുള്ള പല പ്രസ്താവനകളില്‍ നിന്നും മനസിലാവുന്നത്.

Advertisements

വ്യക്തി താല്പര്യങ്ങളും ബാങ്ക് കൊള്ളയും സ്ഥിരം തൊഴിലാക്കിയ ചില നേതാക്കളാണ് ഈ പരാജയങ്ങള്‍ക്ക് മുഴുവന്‍ ചുക്കാന്‍ പിടിച്ചത്.

പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കും, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്കും നശിപ്പിച് സാധാരണക്കാരായ കര്‍ഷകരുടെ വയറ്റത്തടിച്ച ഈ നേതാക്കള്‍ ഇപ്പോള്‍ തീക്കോയി സര്‍വീസ് സഹകരണ ബാങ്കും ആ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണം. ഈ കൊള്ള മുന്നണികള്‍ക്കതീതമായ കൂട്ടുകച്ചവടമാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തീക്കോയി സര്‍വീസ് സഹകരണ ബാങ്കില്‍ ഇപ്പോഴും എല്‍.ഡി.എഫ്. ഘടകക്ഷിയായ മാണി ഗ്രൂപ്പിന്റെ നേതാവ് കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തുടരുന്നത്.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയുന്നത് അപഹാസ്യവും, പാര്‍ട്ടി താല്പര്യങ്ങള്‍ക്കപ്പുറം ചില വ്യക്തികളുടെ താല്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് അടിയറവു വെച്ചതിന്റെ ലക്ഷണവുമാണ്.

ഈ നിലപാട് തുടര്‍ന്നാല്‍ മധ്യ കേരളത്തിലെ ഭൂരിഭാഗം നിയമസഭ സീറ്റിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കേരള ജനപക്ഷം സെക്യൂലര്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പിസി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ് ജോര്‍ജ് വടക്കന്‍, പ്രൊഫ ജോസഫ് റ്റി ജോസ്, ജോയ് സ്‌കറിയ, കെകെ സുകുമാരന്‍ കരോട്ടുപറമ്പില്‍, കെ ജെ ജോസഫ് കള്ളിക്കാട്ട്, തോമസ് വടകര, ബൈജു ജേക്കബ്, പ്രകാശ് കിഴക്കേതോട്ടം, അഡ്വ. ജോര്‍ജ് മണിക്കൊമ്പേല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, സികെ നസീര്‍, ആര്‍ മോഹനകുമാര്‍, ജോസ് ഇളംതുരുത്തി, ജോളി തയ്യില്‍, ബെന്നി പൂവത്തിനാല്‍, ടോമി ഈറ്റത്തോട്, ജോമോന്‍ ജോസഫ്, ഇസ്മായില്‍ തലനാട്, ആനിയമ്മ സണ്ണി, സജി സിബി, ഷെല്‍മി റെന്നി, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, സജി കതളികാട്ടില്‍, ബെറ്റി ബെന്നി, ജോഷി ജോര്‍ജ്, ലിബിന്‍ തുരുത്തിയില്‍, ജോജിയോ ജോസഫ്, അക്ഷയ് ഇളംത്തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

Leave a Reply