Erattupetta News

പൂഞ്ഞാർ എം.എൽ.എ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി

ഈരാറ്റുപേട്ട: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഗമൺ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിയ്ക്കുക , ഈരാറ്റുപേട്ട കെ.എസ് .ആർ .ടി സി ഡിപ്പോയോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക ,റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിനെതിരെ ,വിലക്കയറ്റം സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾ ,പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ താലൂക്കും ,താലൂക്ക് ആശുപത്രിയും മിനി സിവിൽ സ്റ്റേഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വാഗമൺ റോഡിൻ്റെ കവാടമായ എം.ഇ.എസ് ജംഗ്‌ഷനിൽ നിന്നും എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ ഈരാറ്റുപേട്ട ടി.ബി റോഡിലുള്ള ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

മാർച്ച് യൂണിയൻ ബാങ്കിന് സമീപം പൊലീസ് തടഞ്ഞു. മാർച്ച് യു.ഡി .എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് ഇല്യാസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ബഹു ജന മാർച്ചിൽ കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡി.സി .സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ ,തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ,മണ്ഡലം പ്രസിഡൻ്റുമാരായ ജിജോ കാരയ്ക്കാട് ,അനസ് നാസർ ,എം .സി വർക്കി ,ചാർലി വലിയ വീട്ടിൽ ,ബേബി മുത്തനാട്ട് ,സുരേഷ് കാലായിൽ ഡി.സി.സി. അംഗങ്ങളായ അഡ്വ.വി.ജെ ജോസ് ,പി.എച്ച് .നൗഷാദ് ,ജോർജ്ജ് സെബാസ്റ്റ്യൻ ,അൻസാരി മഠത്തിൽ ,വർക്കിച്ചൻ വയം പോത്തനാൽ ,മാത്യു തോമസ് ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് സി.സി .എം ,കെ .എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിരാം ബാബു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.