തീക്കോയി: ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ എസ്ഡിപിഐയുമായി യാതൊരുവിധ ബന്ധവുമില്ല. പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം സംബന്ധിച്ച് കോണ്‍ഗ്രസിന് യാതൊരു ആശങ്കയും ഇല്ലായിരുന്നു.
പതിമൂന്നില്‍ ഏഴു സീറ്റിന്റെ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം നിലനില്‍ക്കെ എസ്ഡിപിഐയുമായോ മറ്റു വര്‍ഗീയ കക്ഷികളുടെയോ വോട്ടുകള്‍ വാങ്ങേണ്ട രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഇല്ല.
Advertisements
മറിച്ചുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ വിറളിപൂണ്ടവരും കനത്ത പരാജയം ഏറ്റുവാങ്ങിയവരുടെയും ജല്പ്പനങ്ങള് മാത്രമാണെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട് അറിയിച്ചു.