ഭരണങ്ങാനം: വേഴങ്ങാനത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്ന് കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സാമൂഹ്യ വിരുദ്ധൻമാരായ നിരപ്പേൽ തങ്കനം മകൻ തോമായ്ക്കും എതിരെ നിരവധി തവണ നാട്ടുകാർ പരാതി നൽകിയിരുന്നതായി മണ്ഡലം പ്രസിഡണ്ട് ടോമി പൊരിയത്ത് പറഞ്ഞു.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു’ ഏറ്റവുമൊടുവിലത്തെ ആക്രമണത്തിലാണ് ദമ്പതികളടക്കം മൂന് പേർക്ക് പരിക്കേറ്റത് ഒരാളുടെ നില അതീവ ഗുരുതരമാണ്. വാർഡ് മെംബർ ബിനാ ടോമിയുടെ മധ്യസ്ഥതയിൽ പല തവണ ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഇരുവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് ടോമി പൊരിയത്ത് ആവശ്യപെട്ടു. ഇത്തവണ ഉണ്ടായ പൊലീസ് നടപടിയെ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

കുറ്റക്കാരെ സംരക്ഷിച്ചിരുന്ന ചില തൊഴിലാളി സംഘടനകൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് അപഹാസ്യമാണെന്നും ടോമി പൊരിയത്ത് പറഞ്ഞു.