രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും ഇതിനോടാനുബന്ധിച്ചു ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നീ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചു.

ഐ.ഐ.ഐ.റ്റി. കോട്ടയം സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. പഞ്ചമി വി. ഉദ്ഘാടനം നിര്‍വ്വഹിച്ച് ചർച്ചാ ക്ലാസിന് നേതൃത്വം നൽകി.കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രകാശ് ജോസഫ്, അദ്ധ്യാപകരായ അർച്ചന എം, സോണി ഇ.എസ്, വിദ്യാർഥി പ്രതിനിധികളായ അമീഷ ജോഷി, റിച്ചാര്‍ഡ് കുര്യന്‍, സിയ സെബാസ്റ്റ്യൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.