രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും കേരളകൗമുദിയുടെയും, നവജീവൻ ട്രസ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എക്‌സൈസ് ഡിപ്പാർട്മെന്റും മാർസ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാർസ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോ എയ്ഞ്ചൽ തോമസ്, എക്‌സൈസ് ഇൻസ്പെക്ടർമാരായ ജി.ക്രിഷ്ണകുമാർ, സന്തോഷ് കുമാർ സിവിൽ ഓഫീസർ നിഫി ജേക്കബ് എന്നിവർ ക്‌ളാസ്സുകൾ നയിച്ചു.

പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, കേരളകൗമുദി യുണിറ്റ് ചീഫ് ആർ ബാബുരാജ്, ആന്റി നാർക്കോട്ടിക് ക്ലബ് കോ ഓർഡിനേറ്റർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.