തിടനാട്: പ്രചാരണം മൂന്നു വട്ടം പൂര്‍ത്തിയാക്കി തിടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് (കൊണ്ടൂര്‍ ഭാഗം) സ്വതന്ത്ര സ്ഥാനാര്‍ഥി മാര്ട്ടിന് വയംമ്പോത്തനാല്‍. കാര്‍ ചിഹ്നത്തിലാണ് മാര്ട്ടിന് തന്റെ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.
പ്രചാരണ സമയത്ത് ജനങ്ങളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താനെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായ മാര്ട്ടിന് വയംമ്പോത്തനാല്‍ പറഞ്ഞു. പ്രദേശത്തെ വികസന മുരടിപ്പു ചൂണ്ടിക്കാട്ടിയാണ് മാര്ട്ടിന് വോട്ടു തേടുന്നത്.
അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ചിറ്റാറിന്റെ പുനരുദ്ധാരണം, ചിറ്റാറ്റിന്മുന്നിയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അവസാനം കണ്ടെത്തുന്നതിനായി ചിറ്റാറ്റിന്‍ മുന്നിയില് കോണ്‍ക്രീറ്റ് നടപാലം, മുക്കാലടി പാലത്തിന് വീതി കൂട്ടല്‍, മോശം അവസ്ഥയിലുള്ള പ്രദേശത്തെ റോഡുകളുടെ പുനരുദ്ധാരണം മുതലായ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം വാഗ്ദാനം ചെയ്താണ് മാര്ട്ടിന് വോട്ടു തേടുന്നത്.
കാലങ്ങളായി മെമ്പര്‍മാരായിരുന്നവര്‍ നാടിനോടു കാണിച്ച വികസന മുരടിപ്പില്‍ അസന്തുഷ്ടരായ ജനങ്ങള്‍ തനിക്കു വോട്ടു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ സര്വോന്മുഖമായ വികസനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും മാര്ട്ടിന് പറഞ്ഞു.
എന്തായാലും മൂന്നു വട്ടം പ്രചാരണം പൂര്‍ത്തിയാക്കിയ നിലയില്‍ ജനങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണെന്നും അതു തനിക്കു കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.
ഇക്കുറി തിടനാട് രണ്ടാം വാര്‍ഡ് കൊണ്ടൂരില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. മൂന്നു മുന്നണികള്‍ക്കും പുറമെ കേരള ജനപക്ഷം, ഒഐഒപി അടക്കം ആറു സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.