കോട്ടയം : കേരളത്തിലെ റോഡിലെ കുഴികൾ കാരണം വാഹനവുമായി പോകുന്നവർ ജീവനോടെ തിരിച്ചു വരുമെന്നു ഒരു ഉറപ്പുമില്ലാത്ത നാട് ആയി കേരളം മാറി.റോഡ് അപകടങ്ങളിൽ ദിനംപ്രതി ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്ര കാലം ഇത് കണ്ട് നിശബ്ദമായിരിക്കാൻ ഈ LDF സർക്കാരിന് കഴിയും എന്നും അഭിഷേക് ചോദിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആയിരത്തിൽ കൂടുതൽ കാൽനട യാത്രക്കാർ കേരളത്തിൽ വാഹന അപകടത്തിൽ മരിച്ചു. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. റോഡിന്റെ പണികൾ പൂർത്തീകരിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികാരികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
