Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ ചെസ്റ്റ് പെയിൻ സെന്റർ

ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും അതിനൊപ്പം തന്നെ ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും ബഹു. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ശ്രീ. വി. എൻ. വാസവൻ നിർവഹിച്ചു.

രോഗം വന്നതിന് ശേഷം അതിന് ചികിത്സ തേടുന്നതിന് പകരം രോഗം വരാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശിക്കുന്ന പോലെ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, ആവിശ്യത്തിന് വിശ്രമം എന്നിവ പാലിക്കേണ്ടത് അത്യാവശ്യം ആണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി, ശ്രീ. വി. എൻ. വാസവൻ അഭിപ്രായപ്പെട്ടു. അതിനൊപ്പം തന്നെ അടിയന്തര ഘട്ടങ്ങളിൽ നൽകേണ്ട പ്രാഥമിക ചികിത്സയുടെ അറിവ് പൊതുജനങ്ങളിൽ എത്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഹൃദ്രോഗ ചികിത്സയിൽ ഏറ്റവും മികച്ച സേവനങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു എന്ന് മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

ഹൃദയാഘാതം തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ ഏറ്റവും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ആവിശ്യമെന്നും ഇത് മുൻ നിർത്തി അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് മെഡിസിറ്റിയിലെ കാർഡിയാക് എമർജൻസി വിഭാഗം പ്രവർത്തിക്കുതെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയസംബന്ധമായ പലവിധ രോഗങ്ങൾ വന്ന് മെഡിസിറ്റിയിൽ ഫലപ്രദമായി ചികിത്സ ലഭിച്ചവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് മറ്റുള്ളവർക്ക് ഹൃദ്യമായ അനുഭവം ആയിരുന്നു. ഏതൊരു അടിയന്തര ഘട്ടത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്‌ഘാടനവും ഇതിനോടൊപ്പം നടന്നു.

ആശുപത്രി മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, കാർഡിയാക് സയൻസ് വിഭാഗം ഡോക്ടർമാരായ പ്രൊഫ. ഡോ . രാജു ജോർജ്, ഡോ. കൃഷ്ണൻ സി, ഡോ. ബിബി ചാക്കോ, ഡോ. രാജീവ് എബ്രഹാം, ഡോ. നിതീഷ് പി എൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.