General News

ഭരണഘടനക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ പരാതി പ്രളയം; ഗവര്‍ണര്‍ക്കും പോലീസിനും പരാതിയുമായി പ്രതിപക്ഷം

ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കിയതിനൊപ്പം, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.ഭറണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി. ജനപക്ഷം നേതാവ്  പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി. മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതികെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ പരാതി നൽകി.

ഭരണഘടനക്കെതിരായ സജി ചെറിയാന്‍റെ പരാമര്‍ശം ഫാസിസ്റ്റ് സമീപനമാണ്. സജി ചെറിയാൻ രാജിവെക്കണം. ഭരണഘടനയ്ക്ക് എതിരായുള്ള നീക്കം ഈയിടെ സജീവമാണ്. ഭരണഘടനയെ നിന്ദിക്കാൻ മന്ത്രി രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്നും എസ് ഡി പിഐ നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.