ഈരാറ്റുപേട്ട: മതസൗഹാർദവും സാഹോദര്യവും തകർത്ത് നാട്ടിൽ കുഴപ്പം സൃഷ്ടിക്കാൻ ശ്രമം നടത്തുന്ന മുൻ എം എൽ എ പി .സി ജോർജ്ജിന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി.
പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ ചെയർമാൻ അബ്ദുൽ നാസർ മൗലവിയാണ് പരാതി നൽകിയത് കഴിഞ്ഞ 19 നാണ് ഓൺലെയൻ യൂറ്റുബ് ചാലനായ ഷെകീന ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുസ് ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്നനിലയിൽ ജോർജ്ജ് വിവാദ പ്രസ്ഥാവന നടത്തിയത്.
ഈരാറ്റുപേട്ട പേട്ടയിലെ മുസ്ലിം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ കൊള്ളില്ലെന്നും മൂന്നുപ്രാവശ്യം തുപ്പിയിട്ടാണ് അവർ ഭക്ഷണം പാകം ചെയ്യുന്നതെന്നും മറ്റു മതസ്ഥരായ ആൾക്കാർ അവിടെ നിന്നും ഭക്ഷണം കഴിച്ചാൽ തുപ്പൽ കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടിവരുമെന്നുമാണ് ജോർജ്ജ് നടത്തിയ പ്രസ്ഥാവനയിൽ പറഞ്ഞത്.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ മതവിദ്വേഷവകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.
പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ അബ്ദുൽ നാസർ മൗലവി, കേരള ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇ മുഹമ്മദ് സക്കീർ,
അബ്ദുൽ നാസർ മൗലവി വെച്ചുച്ചിറ ,അയ്യൂബ്ഖാൻ കുട്ടിക്കൽ എന്നിവരും പരാതിക്കാരനോടൊപ്പം ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19